LIC AAO Exam 2023 – മുൻ വർഷ ചോദ്യങ്ങളുടെ PDF പരിശോധിക്കാം ഇവിടെ
◼️LIC അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് 2023 ലെ നിയമനത്തിനുള്ള വിജ്ഞാപനം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്.
◼️ഏകദേശം 300 ഒഴുവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 31 ആണ്.
◼️LIC AAO പരീക്ഷയുടെ പ്രാരംഭ ഘട്ടം ഒരു പ്രാഥമിക പരീക്ഷ ആണ്. ഓൺലൈനിൽ ആയിരിക്കും പരീക്ഷ നടത്തപ്പെടുന്നത്. മൾട്ടിപ്പിൾ ചോയ്‌സ് ടെസ്റ്റ് ആണ് നടത്തപ്പെടുന്നത്. മെയിൻ പരീക്ഷയിൽ ഒബ്ജക്ടീവ്, സബ്ജക്ടീവ് പേപ്പറുകൾ ഉൾപെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടം എന്ന് പറയുന്നത് അഭിമുഖം ആണ്.
◼️പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഭിമുഖത്തിന് ഹാജർ അകാൻ സാധിക്കുന്നതാണ്.
◼️മെയിൻ പരീക്ഷയിലും ഇന്റർവ്യൂവിലും ഓരോ ഉദ്യോഗാർത്ഥികളും നേടിയ സ്കോറിൻെറ അടിസ്ഥാനത്തിൽ ആണ് അവസാനം മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത
◼️അംഗീകൃത ഇന്ത്യൻ സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
◼️അപേക്ഷിക്കുന്നവർക്ക് 21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
◼️ഏകദേശം 32795 രൂപ വരെ ആണ് ശമ്പളം. അതിനാൽ ബിരുദധാരികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പരീക്ഷ ആണ് ഇത്.
◼️മുൻ വർഷ ചോദ്യങ്ങൾ ഒരു വിദ്യാർത്ഥിയെ പരീക്ഷ പാറ്റേണുമായി പരിചയപ്പെടാൻ മാത്രമല്ല, ആ വിഷയത്തിൽ പരീക്ഷാർഥികൾക്കു ആത്മവിശ്വാസം നേടാനും സഹായിക്കുന്നു.
◼️ചിലപ്പോൾ, ഒരു പരീക്ഷയിൽ കുറച്ച് ചോദ്യങ്ങൾ സ്ഥിരമായി അവർത്തിക്കാറുണ്ട്.
◼️അതിനാൽ മുൻ വർഷ ചോദ്യ പേപ്പർ പരിശീലിക്കുന്നത് ഉന്നത വിജയം കൈവരിക്കാൻ ഏറ്റവും നല്ല ഒരു മാർഗം ആണ്.
◼️ഒരു പേപ്പറിന്റെ ഘടന മനസിലാക്കുന്നതിനും ചോദ്യങ്ങളുടെ രീതി മനസിലാക്കുന്നതിനും സമയ മാനേജ്മെന്റിൽ ചോദ്യങ്ങൾ പരിശീലിക്കുന്നതിനും മാർക്കുകളുടെ വിഭജനം തുടങ്ങിയവ എല്ലാം ഇതിലൂടെ ഒരു പരീക്ഷാർഥിക് നേടാൻ സാധിക്കും.
◼️LIC AAO പരീക്ഷാ 2023 പ്രിലിംസ് ഫലം പ്രഖ്യാപിച്ചതിന് ശേഷം, LIC AAO മെയിൻ പരീക്ഷയുടെ കോൾ ലെറ്റർ പ്രസിദ്ധീകരണം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
◼️ശമ്പളത്തിനൊപ്പം നിരവധി ആനുകൂല്യങ്ങളും അലവൻസുകളും നിയമിക്കുന്നവർക്കു ലഭിക്കുന്നതാണ്.
◼️അതിനാൽ മുൻ വർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് ഉയർന്ന സ്കോർ നേടുന്നതിന് ഏറ്റവും ഉത്തമം അയ ഒരു മാർഗം ആണ്.