2021- ലെ പ്രധാനപ്പെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി.എസ്.സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
പ്രധാനപ്പെട്ട 2021 ലെ അനുകാലിക വിവരങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാം
1. രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയർ❓️
🅰️. ആര്യ രാജേന്ദ്രൻ (തിരുവനന്തപുരം കോർപ്പറേഷൻ)
2. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്❓️
🅰️. രേഷ്മ മറിയം റോയ് (അരുവാ പാലം പഞ്ചായത്ത്)
3.ഐഎസ്ആർഒ ചെയർമാനായി വീണ്ടും നിയമിതനായത്?
🅰️. എസ് സോമനാഥ്
4.കേരളത്തിലെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി❓️
🅰️. വി.പി ജോയ്
5. 2021 ജനുവരി 16-നു ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ആദ്യത്തെ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തി❓️
🅰️. മനീഷ് കുമാർ
6.143 വർഷങ്ങൾക്കുശേഷം ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തിയ രാജ്യം❓️
🅰️. ഓസ്ട്രേലിയ
7. 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് എവിടെയാണ്❓️
🅰️. കൊൽക്കത്ത (ഹൂഗ്ലി നദിയിൽ)
8. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെയാണ്❓️
🅰️. ആലപ്പുഴ
9.കേരള സർക്കാരിന്റെ ക്ഷയരോഗ നിവാരണ പദ്ധതി❓️
🅰️. അക്ഷരകേരളം
10. പൊതുജനാരോഗ്യ രംഗത്തെ മികച്ച മാതൃകയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത കേരളത്തിലെ പദ്ധതി❓️
🅰️. അക്ഷയ കേരളം പദ്ധതി
11. അക്ഷയ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ❓️
🅰️.മോഹൻലാൽ
12. ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് ഫിബ്രവരി 17 -ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്❓️
🅰️. ഒറ്റപ്പാലം
13. കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധനയുടെ പേര്❓️
🅰️. ഓപ്പറേഷൻ പി ഹണ്ട്
14. ഇന്ത്യയിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല❓️
🅰️. കണ്ണൂർ
15. സംസ്ഥാനത്ത് സമ്പൂർണ ഈ സാക്ഷരത കൈവരിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി❓️
🅰️.ഇ -കേരള
16.2021-ൽ പത്മവിഭൂഷൺ പുരസ്കാരം നേടിയ പ്രശസ്ത പുരാവസ്തു ഗവേഷകൻ❓️
🅰️. ബി.ബി ലാൽ
17. 2021-ൽ പത്മഭൂഷൺ നേടിയ കേരളത്തിലെ ഗായിക❓️
🅰️. കെ.എസ് ചിത്ര
18. 2021-ൽ പത്മശ്രീ പുരസ്കാരം നേടിയ കേരളത്തിലെ ഗാനരചയിതാവ്❓️
🅰️.കൈതപ്രം ദാമോദരൻ നമ്പൂതിരി
19. 2021- ൽ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം നേടിയ കെ.കെ രാമചന്ദ്ര പുലവർ ഏത് കലാ രംഗത്താണ് മികവ് തെളിയിച്ചത്?
🅰️. പാവക്കളി
20. കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ❓️
🅰️. ടോവിനോ തോമസ്
21. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം❓️
🅰️. കേരളം
22. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകിവരുന്ന 2020-ലെ ഒഎൻവി പുരസ്കാരത്തിന് അർഹനായ വ്യക്തി❓️
🅰️. ഡോ. എം ലീലാവതി
23. വൈദ്യുതിയുടെ ഉപയോഗവും ചെലവും കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ നൽകുന്ന കെഎസ്ഇബിയുടെ പദ്ധതിയുടെ പേര്❓️
🅰️. ഫിലമെന്റ് രഹിത കേരളം
24. ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ്❓️
🅰️. ഭാവ്നാ കാന്ത്
Current Affairs 2021 Mock Test
25. 2030 ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം❓️
🅰️. ദോഹ (ഖത്തർ)