ശ്രീ നാരായണ ഗുരു | Sree Narayana Guru
◼️ജനനം : 1856 ഓഗസ്റ്റ് 20
◼️പിതാവ് : മാടനാശാൻ
◼️മാതാവ് : കുട്ടിയമ്മ.
◼️മരണം : 1928 സെപ്റ്റംബർ 20
◼️ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. "കേരളീയ നവോത്ഥാനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്.
◼️തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിക്കേണ്ടി വന്നെങ്കിലും പിന്നീട് എല്ലാമുപേക്ഷിച്ച് അദ്ദേഹം സന്യാസത്തിനിറങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു.
◼️തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്.
◼️ നാൾവഴി
■ 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത് വീട്ടിൽ ജനിച്ചു.
■ പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരു നടത്തിയത് 1888 ലാണ്. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് നെയ്യാറിന്റെ തീരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു. താൻ പ്രതിഷ്ഠിച്ചത് 'ഈഴവശിവനെ'യാണ് എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. "അരുവിപ്പുറം വിപ്ലവ"മെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.
■ 1895-ൽ ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി.
■ 1898-ൽ അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ചു.
■ 1903 മെയ് 15ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഇതിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവിനെയും ആദ്യ സെക്രട്ടറിയായി കുമാരനാശാനെയും തിരഞ്ഞെടുത്തു.
■ വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ 'ഓം' കാരാങ്കിതമായ കണ്ണാടി പ്രതിഷ്ഠ നടത്തി.
■ 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.
■ 1912-ൽ വർക്കലയിൽ ശ്രീ നാരായണഗുരു ശാരദാപ്രതിഷ്ഠ നടത്തി.
■ കൊല്ലവർഷം 1090ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു.
◼️അദ്വൈതാശ്രമത്തിൽ ചേർന്ന ഒരു യോഗത്തിലാണ് "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ഗുരു ലോകത്തിന് നൽകിയത് (1915).
■ 43 ക്ഷേത്രങ്ങൾക്ക് പ്രതിഷ്ഠാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്നു ശഠിച്ചു. ഒപ്പം വായനശാലയും വ്യവസായശാലയും കൂടിയുണ്ടായാൽ നന്ന് എന്നും പറഞ്ഞിരുന്നു.
■ മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമാണ് ഗുരു പ്രതിഷ്ഠിച്ചത്. കാരമുക്കു ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്ക്.
■ 1922-ൽ ടാഗോറും, 1925-ൽ ഗാന്ധിജിയും ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു.
■ 1928 സെപ്റ്റംബർ 20 (1104 കന്നി 5)ന് ശ്രീനാരായണഗുരു സമാധിയായി.
◼️ പ്രധാന കൃതികൾ
■ ആത്മോപദേശ ശതകം
■ ദർശനമാല
■ ജാതി മീമാംസ
■ നിർവൃതി പഞ്ചകം
■ അർദ്ധനാരീശ്വര സ്തോത്രം
■ ശിവശതകം
■ കുണ്ഡലിനിപ്പാട്ട്
■ ദൈവദശകം
■ വിഷ്ണുസ്തോത്രങ്ങൾ
■ പ്രപഞ്ചസൃഷ്ടി
■ ബ്രഹ്മവിദ്യാപഞ്ചകം
■ അദ്വൈതദീപിക
■ ചിജ്ജഡ ചിന്തനം
◼️ ആവർത്തിക്കുന്ന ചോദ്യങ്ങൾ
1️⃣. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ❓️
🅰️. ശ്രീ നാരായണ ഗുരു
2️⃣. ശ്രീനാരായണഗുരു ജനിച്ചത് ഏതു വർഷമാണ് ❓️
🅰️. 1856
3️⃣. ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയുടെ പേരെന്ത് ❓️
🅰️. ഗജേന്ദ്രമോക്ഷം
4️⃣. ശ്രീനാരായണഗുരു സ്ഥാപിച്ച "ഓം സാഹോദര്യം സർവത്ര" എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം ❓️
🅰️. അദ്വൈതാശ്രമം ആലുവ
5️⃣. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം ❓️
🅰️. 1913
6️⃣. ശ്രീനാരായണഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ചത് ഏതു വർഷമാണ് ❓️
🅰️.1925
7️⃣. മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏതു വർഷമാണ് ❓️
🅰️. 1922
8. ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയത് ഏതുവർഷമാണ് ❓️
🅰️. 1915
9️⃣. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽവെച്ച് സർവമത സമ്മേളനം നടന്നത് ഏത് വർഷമാണ് ❓️
🅰️. 1915
10. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ശ്രീനാരായണഗുരു ലോകത്തിന് നൽകിയത് ഏത് ആശ്രമത്തിൽ വെച്ചാണ് ❓️
🅰️. അദ്വൈതാശ്രമം
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
Kerala Renaissance
PSC Classes & Mock ടെസ്റ്സ്