ദ്രവ്യം & പിണ്ഡം | Mater & Mass

ദ്രവ്യം & പിണ്ഡം | Mater & Mass

1️⃣. സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരുവസ്തുവിനെയും പറയുന്ന പേര്❓️

🅰️. ദ്രവ്യം

2️⃣. ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ❓️

🅰️.ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ

3️⃣.പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥകൾ❓️

🅰️. പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്)

4️⃣.വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ❓️

🅰️. പ്ലാസ്മ

5️⃣.സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ❓️

🅰️. പ്ലാസ്മ

6️⃣.തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ❓️

🅰️. പ്ലാസ്മ

7️⃣.ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ദ്രവങ്ങൾ എന്നു വിളിക്കുന്നു.

8️⃣.പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ❓️

🅰️. ക്വാർക്ക്

9️⃣.ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്❓️

🅰️. പിണ്ഡം (Mass)

🔟.ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം❓️

🅰️. ഹിഗ്സ് ബോസോൺ

1️⃣1️⃣. സത്യേന്ദ്രനാഥ് ബോസ്, പീറ്റർ ഹിഗ്സ് എന്നീ ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ് ഹിഗ്സ് ബോസോണിന് ആ പേര് നൽകിയിരിക്കുന്നത്.

1️⃣2️⃣. ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങൾ❓️

🅰️. ഹാഡ്രോൺ

1️⃣3️⃣. ’ബോസോൺ’ എന്ന പദം ആദ്യമായി പ്രയോഗിച്ചത്❓️

🅰️. പോൾ ഡിറാക് (Paul Dirac)

1️⃣4️⃣. ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ.

🅰️. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

1️⃣5️⃣. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ❓️

🅰️. മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ്


1️⃣6️⃣. ‘ദൈവകണം’ (God’s Particle) എന്നറിയപ്പെടുന്നത്❓️

🅰️. ഹിഗ്സ് ബോസോൺ

1️⃣7️⃣. ‘ദൈവകണം’ എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ❓️

🅰️. ലിയോൺ ലിഡെർമാൻ

1️⃣8️⃣. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

🅰️. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

1️⃣9️⃣. ബോസ് - ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ❓️

🅰️. സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ

2️⃣0️⃣. അടിസ്ഥാന അളവുകൾക്ക് യൂണിറ്റ് പ്രസ്താവിക്കാനുള്ള മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ്❓️

🅰️. CGS, MIKS, FPS എന്നിവ

2️⃣1️⃣. അടിസ്ഥാന അളവുകൾക്ക് ഉദാഹരണം❓️

🅰️. നീളം (length), സമയം (time), ഭാരം (Mass)

2️⃣2️⃣. നീളം സമയം, ഭാരം എന്നിവയുടെ വിവിധ അളവു സമ്പ്രദായങ്ങളിലെ യൂണിറ്റുകൾ❓️

🅰️. അളവ് CGSലെ യൂണിറ്റ് MKS ലെ യൂണിറ്റ് FPS ലെ യൂണിറ്റ്

നീളം -സെന്റീമീറ്റർ -മീറ്റർ -ഫൂട്ട്
ഭാരം -ഗ്രാം -കിലോഗ്രാം -പൗണ്ട്
സമയം -സെക്കന്റ് -സെക്കന്റ് - സെക്കന്റ്

Post a Comment

Previous Post Next Post