1️⃣. ബോസ്റ്റൺ റ്റീ പാർട്ടിയുമായി ബന്ധപ്പെട്ട യുദ്ധം ഏത്❓️
🅰️. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കയുടെ യുദ്ധം
2️⃣. എ.ഡി.1774-ൽ അമേരിക്കയുടെ സ്വാതന്ത്ര്യസമരം ആരംഭിച്ച കാലഘട്ടത്തിൽ അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഇംഗ്ലണ്ടിലെ രാജാവ് ജോർജ് മൂന്നാമന് കൊടുത്ത പരാതിയുടെ പേര്❓️
🅰️. ദി ഒലിവ് ബ്രാഞ്ച് പെറ്റിഷൻ
3️⃣. 1766-ൽ ബ്രിട്ടന് എതിരായി അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഉയർത്തിയ മുദ്രാവാക്യം❓️
🅰️. 'നോ ടാക്‌സേഷൻ വിത്തൗട്ട് റെപ്രസെന്റ്റഷൻ' അഥവാ 'പ്രാതിനിധ്യം ഇല്ലാത്തവരിൽ നിന്ന് കരം ചുമത്താൻ പാടില്ല'
4️⃣. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ❓️
🅰️. വൈറ്റ് ഹൗസ്
5️⃣. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ യുദ്ധം ഏത് വർഷം ആരംഭിച്ചു❓️
🅰️. എ.ഡി 1775ൽ
6️⃣. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുണ്ടായ യുദ്ധത്തിന്റെ സമാധാന ഉടമ്പടി ഒപ്പുവെച്ചത് എന്ന് ❓️
🅰️. 1783ൽ
7️⃣. അമേരിക്കയുടെ കോളനികളിൽ 'സ്റ്റാമ്പ് ആക്ട്' എന്ന് പ്രാബല്യത്തിൽ വന്നു❓️
🅰️. 1765-ൽ
8️⃣. ചരിത്രത്തിൽ ആദ്യമായി എഴുതപ്പെട്ട കർക്കശമായ ഭരണഘടന ഉണ്ടായത് ഏത് രാജ്യത്ത്❓️
🅰️. യു.എസ്.എയിൽ
9️⃣. യു.എസ്.എയ്ക്ക് ഒരു പുതിയ ഭരണഘടന രൂപവൽക്കരിക്കുന്നതിനു 1787-ൽ പ്രതിനിധികളുടെ ആദ്യത്തെ സഭ സമ്മേളിച്ചത് എവിടെ❓️
🅰️. ഫിലാഡൽഫിയയിൽ
🔟. പ്രശസ്തമായ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് എവിടെവെച്ച്❓️
🅰️. ഫിലാഡൽഫിയയിൽ
1️⃣1️⃣. അമേരിക്കയിലെ കോളനികളിൽ കരം ചുമത്തുന്നതിന് 1766-ൽ ബ്രിട്ടനിലെ പാർലമെന്റ് പാസ്സാക്കിയ ആക്ട് ഏത്❓️
🅰️. ദി ഡിക്ലറേറ്ററി ആക്ട്
1️⃣2️⃣. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം എന്ന് തുടങ്ങി❓️
🅰️. 1775-ൽ
1️⃣3️⃣. അമേരിക്കൻ സ്വാതന്ത്ര്യസമരം നടന്ന കാലഘട്ടം ❓️
🅰️. 1775 - 1783
1️⃣4️⃣. ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഏത് ഉടമ്പടിപ്രകാരമാണ് ❓️
🅰️. പാരീസ് ഉടമ്പടി (1783)
1️⃣5️⃣. അമേരിക്കയുടെ സ്വാതന്ത്ര്യദിനം എന്നാണ്❓️
🅰️. ജൂലൈ 4
Tags
+2 Preliminary Exam
10th Preliminary Exam
American Revolution
Degree Preliminary Exam
PSC Classes & Mock Tests
PSC GK
World History