രോഗങ്ങൾ | Decease
1️⃣. ആധുനിക ചികിത്സയുടെ പിതാവ് ആര്❓️
🅰️. ഹിപ്പോക്രാറ്റിസ്
2️⃣. വിറ്റാമിന്‍ Aയുടെ അഭാവത്താലുണ്ടാകുന്ന രോഗമേത്❓️
🅰️. നിശാന്ധത
3️⃣. വിറ്റാമിന്‍ Bയുടെ അഭാവത്താല്‍ ഉണ്ടാകുന്ന രോഗമേത്❓️
🅰️. ബെറിബെറി,പെല്ലാഗ്ര
4️⃣. വിറ്റാമിന്‍ Cയുടെ അഭാവത്താല്‍ ഏതു രോഗമുണ്ടാകുന്നു❓️
🅰️. സ്കർവി
5️⃣. വിറ്റാമിന്‍ Dയുടെ അഭാവത്താലുണ്ടാകുന്ന രോഗമേത്❓️
🅰️. റിക്കറ്റ്സ് (കണ)
6️⃣. തൈറോക്സിന്റെ അമിതോല്പാദനം നിമിത്തം ഉണ്ടാകുന്ന രോഗമേത്❓️
🅰️. എക്‌സോഫ്താല്‍മിക് ഗോയിറ്റര്‍
7️⃣. പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ കൂടുതലായി കാണുന്ന രോഗമേത്❓️
🅰️. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (സന്ധിവാതം)
8️⃣.ക്ഷയരോഗത്തിനെതിരായ വാക്സിന്‍ ഏത്❓️
🅰️. BCG വാക്സിന്‍
9️⃣. ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്ന രോഗങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരെന്ത്❓️
🅰️. പകര്‍ച്ചവ്യാധികള്‍
🔟. രണ്ടോ അതിലധികമോ രാജ്യങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കു പറയുന്ന പേരെന്ത്❓️
🅰️. പാന്‍ഡമിക് രോഗങ്ങള്‍
1️⃣1️⃣. ടെറ്റനസ് എന്നാലെന്ത്❓️
🅰️. മണ്ണിലും മറ്റും കാണപ്പെടുന്ന ഒരുതരം ബാക്ടീരിയകള്‍. മുറിവുകളിലൂടെ ഉള്ളില്‍ കടന്ന് ഉണ്ടാകുന്ന രോഗം
1️⃣2️⃣. രണ്ടുതരം രോഗങ്ങളേവ❓️
🅰️. പകര്‍ച്ചവ്യാധികളും (സാംക്രമിക രോഗങ്ങളും), ജനിതക രോഗങ്ങളും
1️⃣3️⃣. വിറ്റാമിന്‍ K യുടെ അഭാവം നിമിത്തം എന്തു സംഭവിക്കുന്നു ❓️
🅰️. രക്തം കട്ടപിടിക്കാത്തതിനാല്‍ രക്തം വാര്‍ന്നൊഴുകുന്നു
1️⃣4️⃣. ന്യുമോണിയ രോഗത്തിനു കാരണമായ സൂക്ഷ്മാണുക്കളേവ❓️
🅰️. ന്യുമോകോക്കസ് ബാക്ടീരിയ
1️⃣5️⃣. വിറ്റാമിന്‍ ബി12ന്റെ അഭാവം നിമിത്തം ഉണ്ടാകുന്ന രോഗമേത് ❓️
🅰️. പെരിനിഷ്യസ് അനീമിയ
1️⃣6️⃣. രക്താണുക്കളെ നിര്‍മ്മിക്കുന്ന അസ്ഥിമജ്ജയെ ബാധിക്കുന്ന രോഗമേത്❓️
🅰️. ലുക്കീമിയ (രക്താർബുദം)
1️⃣7️⃣. പൊണ്ണത്തടിക്ക് കാരണമെന്ത്❓️
🅰️. അമിതാഹാരമോ ഹോര്‍മോണുകളുടെ ഉല്പാദന വര്‍ദ്ധനവോ
1️⃣8️⃣. കഴുത്തിനു ചുവട്ടിലെ കശേരുക്കളെ ബാധിക്കുന്ന അസുഖമേത്❓️
🅰️. സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ്
1️⃣9️⃣. കുട്ടികളില്‍ തൈറോക്സിന്‍ കുറഞ്ഞാലുണ്ടാകുന്ന അസുഖമേത്❓️
🅰️. ക്രെട്ടിനിസം
2️⃣0️⃣. ലൈംഗിക ബന്ധം നിമിത്തം പകരാനിടയുള്ള രണ്ടു രോഗങ്ങളേവാ❓️
🅰️. ഗൊണേറിയ, എയ്ഡ്‌സ്
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
General Science
PSC Classes & Mock Tests