പഞ്ചായത്ത് രാജ് | Panchayath Raj

◼️ പഞ്ചായത്ത് രാജ് | Panchayath Raj

◼️. ഗാന്ധിജിയുടെ സങ്കല്പപ്രകാരം താഴേ തലത്തില്‍ നിന്ന്‌ ഉദയംകൊള്ളുന്ന സ്വാതന്ത്യം മാത്രമേ അര്‍ഥപൂര്‍ണവും സമ്പൂര്‍ണവും ആകുകയുള്ളൂ. ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ ഗ്രാമവും ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിരിക്കണം. അതേപോലെ ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായിരിക്കുകയും വേണം. ഓരോ വ്യക്തിയും സമൂഹനന്മയ്ക്കു വേണ്ടി സ്വയം അർപ്പണം ചെയ്യുവാന്‍ സന്നദ്ധനായിരിക്കണം. സുതാര്യത, വര്‍ധിച്ച ജനപ്രാതിനിധ്യം, പ്രത്യക്ഷ ജനപങ്കാളിത്തം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണ പ്രക്രിയ, കാര്യശേഷിക്കുടുതല്‍ തുടങ്ങിയവയാണ്‌ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍.

◼️. പഞ്ചായത്ത് രാജ് കേരളത്തിൽ

◼️. 1957 ല്‍ ബല്‍വന്ത്‌ റോയ്‌ മേത്ത കമ്മിറ്റി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കേരളത്തില്‍ അന്നത്തെ വ്യവസായ മന്ത്രി ചെയര്‍മാനായി ഒരു ഭരണപരിഷ്‌കാര കമ്മിറ്റി ഒരു കരട്‌ ബില്ലിനു രൂപം നല്‍കിയെങ്കിലും മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ അതു സംബന്ധിച്ച നടപടികള്‍ തുടരാൻ കഴിഞ്ഞില്ല.

◼️1959 മുതല്‍ 1978 വരെ ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു. ബില്ലുകള്‍ തയ്യാറാക്കല്‍, ഓരോ മന്ത്രിസഭയും അതില്‍ മാറ്റം വരുത്തല്‍, മന്ത്രിസഭകള്‍ ഇല്ലാതാകല്‍, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പു നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടന്നുവന്നു. 16 കൊല്ലത്തോളം ഒരേ പഞ്ചായത്ത്‌ സമിതികള്‍ തന്നെ തുടര്‍ന്നുവന്നു. ഇതൊക്കെ കേരളത്തിലെ പഞ്ചായത്ത്‌ സംവിധാനത്തെ പാടേ നിശ്ചലമാക്കി.

◼️1979-ല്‍ ജില്ലാഭരണനിയമം പാസ്സായി. തുടർന്നും പ്രവര്‍ത്തന സൗകര്യത്തിനായി 1987 ൽ ഏറെ നിര്‍ദ്ദേശങ്ങളും ഭേദഗതികളും അംഗീകരിക്കപ്പെട്ടു. 1991-92 ൽ ജില്ലാ തിരഞ്ഞെടുപ്പു നടന്നു. 1993 ഓടെ 73, 74 ഭരണഘടനാ ഭേദഗതി സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചു. 73-ാം ഭരണഘടനാ പ്രകാരമുള്ള കേരള പഞ്ചായത്ത്‌ രാജ്‌ നിയമം 1994 ഏപ്രിൽ 23നും 74-ാം ഭരണഘടനാ പ്രകാരമുള്ള കേരള മുനിസിപ്പാലിറ്റി നിയമം 1994 മേയ്‌ 30 നും നിലവില്‍ വന്നു. 1995 ഒക്ടോബര്‍ രണ്ടിനു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരത്തില്‍ വന്നു.

കേരള പി.എസ്.സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

◼️. ആവർത്തിക്കുന്ന ചോദ്യങ്ങൾ

1️⃣. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ❓️

🅰️. രാജസ്ഥാൻ

2️⃣. ജവാഹർലാൽ നെഹ്‌റു പഞ്ചായത്ത് രാജ് ഉദ്‌ഘാടനം ചെയ്തത് ❓️

🅰️. 1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ

3️⃣. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത് ഏത് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ❓️

🅰️. ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാർശപ്രകാരം

4️⃣. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ❓️

🅰️. ആന്ധ്രാപ്രദേശ് (1959) (ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും)

5️⃣. പഞ്ചായത്തീരാജിന്റെ പിതാവെന്നറിയപ്പെടുന്നത് ❓️

🅰️. ബൽവന്ത് റായ് മേത്ത

6️⃣. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവെന്നറിയപ്പെടുന്നത് ❓️

 🅰️. റിപ്പൺ പ്രഭു

7️⃣. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ❓️

🅰️. അനുച്ഛേദം 40

8️⃣. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ❓️

🅰️. 73-ാം ഭേദഗതി 1992

9️⃣. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് ❓️

🅰️. 1993 ഏപ്രിൽ 24

🔟. ദേശീയ പഞ്ചായത്ത് രാജ് ദിനം ❓️

🅰️. ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു


Post a Comment

Previous Post Next Post