Vitamin | വിറ്റാമിൻ
■ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങൾക്ക് അവശ്യം വേണ്ടവയാണ് വൈറ്റമിനുകൾ (ജീവകങ്ങൾ).
■ ഭക്ഷണപദാര്‍ഥങ്ങളെ ശരീരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളാണ് വൈറ്റമിനുകൾ.
■ 'വൈറ്റമിന്‍' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് പോളിഷ് ശാസ്ത്രജ്ഞനായ കാസ്സിമിർ ഫങ്കാണ്.
■ കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാണ് എ,ഡി,ഇ, കെ എന്നിവ.
■ ജലത്തില്‍ ലയിക്കുന്നവയാണ് ബി. കോംപ്ലക്സ്,സി വൈറ്റമിനുകൾ.
■ വൈറ്റമിന്‍ ബി1 (തയാമൈന്‍), ബി2 (റൈബോഫ്ലാബിന്‍),ബി3 (നയാസിന്‍), ബി5 (പാന്റോതെനിക്ക് ആസിഡ്), ബി6 (പൈറിഡോക്സി൯), ബി7 (ബയോട്ടിന്‍), ബി9 (ഫോളിക് ആസിഡ് (ഫോളോസിന്‍), ബി12 (കോബാലമിന്‍) എന്നിവയാണ് വൈറ്റമിന്‍ ബി കോംപ്ലക്സുകൾ. ബയോട്ടിന്‍ "വൈറ്റമിന്‍ എച്ച്" എന്നും അറിയപ്പെടുന്നു.
■ അഞ്ചു വൈറ്റമിനുകൾ മനുഷ്യശരീരത്തില്‍ നിര്‍മിക്കപ്പെടുന്നു : ബയോട്ടിന്‍, പാന്റോതെനിക്ക് ആസിഡ്,നയാസിന്‍, വൈറ്റമിന്‍ ഡി,കെ എന്നിവ.
■ റെറ്റിനോൾ എന്നറിയപ്പെടുന്നത് വൈറ്റമിന്‍ എ ആണ്. ജന്തുക്കളില്‍ പ്രകൃത്യാലുള്ള വൈറ്റമിനാണിത്.
■ കണ്ണുകളുടെ ആരോഗ്യത്തില്‍ വൈറ്റമിന്‍ എ യ്ക്ക് പ്രധാന പങ്കുണ്ട്.
■ പച്ചിലക്കറികൾ,മുട്ടയുടെ മഞ്ഞക്കരു,കരൾ,പാൽ, കാബേജ്,കാരറ്റ്, വെണ്ണ, മീനെണ്ണ എന്നിവയാണ് വൈറ്റമിന്‍ എയുടെ പ്രധാന സ്രോതസ്സുകൾ.
■ കാർബോ ഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന വൈറ്റമിനാണ് ബി-1 (തയാമൈന്‍). അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്നത് വൈറ്റമിന്‍ ബി1 ആണ്.
■ പച്ചക്കറികൾ, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് വൈറ്റമിന്‍ ബി1ന്റെ പ്രധാന സ്രോതസ്സുകൾ.
■ ശരീരകലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും ഒഴിച്ചുകുടാനാവാത്തതാണ് വൈറ്റമിന്‍ ബി-2 (റൈബോഫ്ലാവിൻ). പാല്‍, കരൾ, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികൾ എന്നിവയാണ് വൈറ്റമിന്‍ ബി-2ന്റെ പ്രധാന സ്രോതസ്സുകൾ.
■ നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാല്‍ പാലിലെ റൈബോഫ്ലാബിൻ നശിക്കാനിടയാവും.
■ ത്വക്കിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതായ വൈറ്റമിന്‍ ബി5 (നയാസിന്‍). പാല്‍, മുട്ട, മത്സ്യം, പച്ചിലക്കറികൾ, കോഴിയിറച്ചി, കരൾ, ധാന്യങ്ങൾ എന്നിവയിലാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്.
■ രക്തക്കുഴലുകൾ, അരുണരക്താണുക്കൾ, നാഡികൾ, മോണ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വൈറ്റമിന്‍ ബി-6 (പൈറിഡോക്സിന്‍). യീസ്റ്റ്, പച്ചക്കറികൾ, കോഴിയിറച്ചി, മത്സ്യം, ധാന്യങ്ങൾ എന്നിവയാണ് പ്രധാന സ്രോതസ്സുകൾ.
■ ചുവന്നരക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കുന്ന ജീവകമാണ് ഫോളിക് ആസിഡ്.
■ കൊബാൾട്ട് അടങ്ങിയിട്ടുള്ള വൈറ്റമിനാണ് ബി-12 (കോബാലമീന്‍). വൈറ്റമിന്‍ ബി-12൯െറ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാവാറുണ്ട്.
■ 'അസ്‌കോര്‍ബിക് ആസിഡ്' എന്നറിയപ്പെടുന്നത് വൈറ്റമിന്‍ സിയാണ്.
■ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മുറിവുണക്കാനും വൈറ്റമിന്‍-സി വേണം. പുളിപ്പുള്ള പഴങ്ങൾ, തക്കാളി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയാണ് വൈറ്റമിന്‍ സിയുടെ പ്രധാന സ്രോതസ്സുകൾ.
■ കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ ജീവകമാണ് വൈറ്റമിന്‍ സി. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയില്‍ വൈറ്റമിന്‍ സി ക്ക് പ്രധാനപങ്കുണ്ട്.
■ ചൂടാക്കിയാല്‍ നഷ്ടപ്പെടുന്നത് വൈറ്റമിന്‍ സിയാണ്. മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതും വൈറ്റമിന്‍-സി യാണ്.
■ നാരക വര്‍ഗങ്ങളിലെ പഴങ്ങൾ, നെല്ലിക്ക,പച്ചമുളക്, കാബേജ്, പേരക്ക, തണ്ണിമത്തന്‍ എന്നിവയില്‍ സമൃദ്ധമായുള്ള വൈറ്റമിനാണ് വൈറ്റമിന്‍ സി.
■ 'സൂര്യപ്രകാശ വൈറ്റമിന്‍' എന്നറിയപ്പെടുന്നത് വൈറ്റമിന്‍ ഡിയാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ പ്രവര്‍ത്തനഫലമായി ത്വക്കിലാണ് വൈറ്റമിന്‍ -ഡി നിര്‍മിക്കപ്പെടുന്നത്.
■ വൈറ്റമിന്‍ -ഡി2 (കാല്‍സിഫെറോൾ), വൈറ്റമിന്‍ -ഡി3 (കൊളെ കാല്‍സിഫെറോൾ) എന്നിവയാണ് വൈറ്റമിന്‍ -ഡിയുടെ രണ്ടു വകഭേദങ്ങൾ.
■ പച്ചക്കറികളില്‍ ഒന്നില്‍ നിന്നും ലഭിക്കാത്തതാണ് വൈറ്റമിന്‍-ഡി.
■ അസ്ഥികളുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുള്ള വൈറ്റമിന്‍-ഡിയുടെ പ്രധാന സ്രോതസ്സുകൾ മീനെണ്ണ, മുട്ട തുടങ്ങിയവയാണ്.
■ ഹോര്‍മോണായും പ്രവര്‍ത്തിക്കുന്ന ഏക വൈറ്റമിനാണ് വൈറ്റമിന്‍ -ഡി.
■ 'ടോക്കോഫിറോൾ' എന്നറിയപ്പെടുന്നത് വൈറ്റമിന്‍-ഇയാണ്. ഒരു നിരോക്സീകാരി കൂടിയാണിത്.
■ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍-കെ. പച്ചിലക്കറികളില്‍ ഈ വൈറ്റമിന്‍ ധാരാളമായി കാണപ്പെടുന്നു.
■ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ചെറുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിനുകളാണ് ബയോട്ടിന്‍, പാന്റോതെനിക്ക് ആസിഡ്, വൈറ്റമിന്‍-കെ എന്നിവ.
◼️അപര്യാപ്തത രോഗങ്ങള്‍
■ വിറ്റാമിന്‍ എയുടെ കുറവുകൊണ്ടാണ് നിശാന്ധത (മാലക്കണ്ണ്) (A1), സീറോഫ്താല്‍മിയ (A2) എന്നിവയുണ്ടാകുന്നത്.
■ നാഡീവ്യവസ്ഥയെ ബാധിക്കുന്ന 'ബെറിബെറി' രോഗം വിറ്റാമിന്‍-ബി1ന്റെ കുറവുകൊണ്ടുണ്ടാകുന്നതാണ്. പേശികൾക്ക് ക്ഷീണം, വേദന. നീര്‍വീക്കം എന്നിവയാണ് ലക്ഷണങ്ങൾ.
■ വിറ്റാമിന്‍ ബി2 (റൈബോഫ്‌ളോവിൻ) ചുണ്ടുകൾ തടിച്ചു ചുവക്കുകയും, വിണ്ടുകീറുകയും ചെയ്യുന്നു. നാക്കിലും ശരീരത്തിലും വ്രണങ്ങളുണ്ടാക്കുന്നു, കണ്ണുകൾക്ക് വീക്കം.
■ 'പെല്ലാഗ്ര' രോഗം വിറ്റാമിന്‍-ബി5ന്റെ കുറവു മൂലമാണ്. പ്രകാശമേല്‍ക്കുന്ന ഭാഗങ്ങളിലെ ത്വക്ക് പരുക്കനാവുകയും വീങ്ങുകയും ചെയ്യുന്നതാണ് രോഗലക്ഷണം.
■ ഫോളിക് ആസിഡിന്റെ കുറവുമൂലം ഗർഭിണികളിൽ വിളര്‍ച്ച (അനീമിയ) ഉണ്ടാവുന്നു.
■ വിറ്റാമിന്‍ ബി6-ന്റെ കുറവ് ഡെര്‍മറ്റൈറ്റിസ്, വയറിളക്കം, അനീമിയ എന്നിവയ്ക്ക് കാരണമാകുന്നു.
■ 'നാവികരുടെ പ്ലേഗ്' എന്നറിയപ്പെടുന്ന 'സ്കർവി' രോഗം വിറ്റാമിന്‍ സി- യുടെ കുറവു മൂലമാണ്. മോണയില്‍ രക്തസ്രാവം, വിളര്‍ച്ച, മുറിവുണങ്ങാന്‍ കാലതാമസം എന്നിവയാണ് രോഗലക്ഷണങ്ങൾ.
■ 'കണരോഗം' (Rickets) വിറ്റമിന്‍ ഡി-യുടെ കുറവുമൂലമാണ്. അസ്ഥികൾ വളയുക, നെഞ്ചു കൂടുകെട്ടുക, പേശികളുടെ ശക്തിക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങൾ.
■ വിറ്റാമിന്‍ ഇ-യുടെ കുറവ് വന്ധ്യതയ്ക്ക് കാരണമാവുന്നു.
■ രക്തം കട്ടപിടിക്കുന്നതിന് തടസ്സമാകുന്നത് വിറ്റാമിന്‍ കെ-യുടെ കുറവാണ്.
■ മാംസ്യം - ക്വാഷിയോർക്കർ
■ മാംസ്യം, ഊർജ്ജദായകകടകങ്ങൾ - മരാസ്മസ്
◼️ജീവകങ്ങൾ (രാസനാമങ്ങള്‍)
■ ജീവകം A1 - റെറ്റിനോള്‍
■ ജീവകം A2 - ഡീഹൈഡ്രോ റെറ്റിനോള്‍
■ ജീവകം B1 - തയാമിന്‍
■ ജീവകം B2 - റൈബോഫ്‌ളവിന്‍
■ ജീവകം B6 - പെറിഡോക്സിന്‍
■ ജീവകം B12 - സയാനോകൊബാലമീന്‍
■ ജീവകം C - അസ്‌കോര്‍ബിക് ആസിഡ്
■ ജീവകം D - എര്‍ഗോകാല്‍സിഫെറോള്‍
■ ജീവകം E - ടോക്കോഫെറോള്‍
■ ജീവകം K - ഫിലോക്വിനോണ്‍
കേരള പി.എസ്.സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1️⃣. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ❓️
🅰️. ജീവകം എ
2️⃣. നിശാന്ധതയുണ്ടാകുന്നത് ഏതു വിറ്റാമിന്റെ കുറവുമൂലമാണ് ❓️
🅰️. ജീവകം എ
3️⃣. വേവിച്ചാൽ നഷ്ടപെടുന്ന വിറ്റാമിൻ ❓️
🅰️. ജീവകം ഡി
4️⃣. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിൻ ❓️
🅰️. ജീവകം സി
5️⃣. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് ❓️
🅰️. ജീവകം ബി (തയമിൻ)
6️⃣. വിറ്റാമിന് ബി-1 ന്റെ ശാസ്ത്രനാമം ❓️
🅰️. തയമിൻ
7️⃣. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ❓️
🅰️. ജീവകം എ
8️⃣. വിറ്റാമിന് ബി-12 ന്റെ ശാസ്ത്രനാമം ❓️
🅰️.സയനോകോബാലാമിൻ
9️⃣. കരളിൽ സംഭരിച്ചിരിക്കാവുന്ന വിറ്റാമിൻ ❓️
🅰️. ജീവകം എ
🔟. ഫ്രെഷ്‌ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത് ❓️
🅰️. ജീവകം സി
1️⃣1️⃣. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ❓️
🅰️. വിറ്റാമിൻ ബി
1️⃣2️⃣. വിറ്റാമിൻ സിയുടെ രാസനാമം ❓️
🅰️. അസ്‌കോർബിക് ആസിഡ്
1️⃣3️⃣. മുറിവിലെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ❓️
🅰️. വിറ്റാമിൻ കെ
1️⃣4️⃣. റിബോഫ്ളാവിൻ ഏതു വിറ്റാമിന്റെ രാസനാമം ❓️
🅰️.വിറ്റാമിൻ ബി2
1️⃣5️⃣. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത് ❓️
🅰️. വിറ്റാമിൻ ഡി