കേരള PSC നിയമനം 2022 – ഏഴാം ക്ലാസ് യോഗ്യത നേടിയവർക്ക് സുവർണ്ണാവസരം! 27530 രൂപ ശമ്പളം!
താഴെ പറയുന്ന തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കേരളത്തിലെ യോഗ്യരായ പട്ടികവർഗ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ ചേർക്കണം.
കേരള PSC നിയമനം 2022
ബോർഡിന്റെ പേര് : കേരള PSC
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II
ഒഴിവുകളുടെ എണ്ണം : 01
അവസാന തീയതി 14/12/2022
സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
യോഗ്യത:
◼️ഏഴാം ക്ലാസ് യോഗ്യത നേടിയവർക്കോ അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
◼️സായുധ സേനയിൽ (അതായത് ആർമി, നേവി അല്ലെങ്കിൽ എയർഫോഴ്സ്) 3 വർഷത്തിൽ കുറയാത്ത പരിചയം.
◼️സൈക്ലിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം
◼️പ്രായ പരിധി :
18-41 വയസ്സ്, 02.01.1981 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
◼️ശമ്പളം:
പ്രതിമാസം Rs.10410-27530 രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.
◼️തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക റിക്രൂട്ട്മെന്റ് വിമുക്തഭടന്മാരിൽ നിന്ന് മാത്രം)
അപേക്ഷിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടത്.
◼️പ്രസ്തുത തസ്തികയോടൊപ്പം Category No:458/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
◼️ഓരോ കാറ്റഗറി പ്രേത്യകം അപേക്ഷ സമർപ്പിക്കണം
◼️ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികളോട് PSC നിർദ്ദേശിക്കുന്നു.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം