SSLC യോഗ്യത നേടിയവർക്ക് സുവർണ്ണാവസരം! 63,700 രൂപ ശമ്പളം!

 SSLC യോഗ്യത നേടിയവർക്ക് സുവർണ്ണാവസരം! 63,700 രൂപ ശമ്പളം!


കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ താഴെപ്പറയുന്ന തസ്തികയിലെ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

 ◼️. ബോർഡിന്റെ പേര് :  കേരള PSC

◼️തസ്തികയുടെ പേര് :  കമ്പ്യൂട്ടർ അസിസ്റ്റന്റ് Gr.II

◼️ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിക്കുന്ന ഒഴിവുകൾ

◼️അവസാന തീയതി : 04/01/2023

◼️സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
 
◼️യോഗ്യത :
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

◼️ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലും അല്ലെങ്കിൽ അതിന് തത്തുല്യമായ ഉയർന്ന ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയവരായിരിക്കണം.

◼️പ്രായ പരിധി :  
18-36 വയസ്സ് , 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾ (രണ്ട് തീയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്) പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നോക്ക സമുദായങ്ങൾ എന്നിവർക്ക് സാധാരണ ഇളവുകളോടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

◼️ശമ്പളം :
പ്രതിമാസം Rs.27,900-63,700/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

◼️തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു

◼️അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം profile-ലൂടെയാണ് അപേക്ഷിക്കേണ്ടത്.

◼️പ്രസ്തുത തസ്തികയോടൊപ്പം Category No: 491/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.

◼️ഓരോ കാറ്റഗറി പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

◼️ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ PSC ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.

◼️ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My Applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം


Post a Comment

Previous Post Next Post