ആഗമാനന്ദ സ്വാമി അക്കാമ്മ ചെറിയാൻ


ആഗമാനന്ദ സ്വാമികൾ (Agamananda Swami)

◼️ജനനം : 1896 ഓഗസ്റ്റ് 27

◼️മരണം : 1961

◼️ആത്മീയ വിപ്ലവകാരി, പ്രഭാഷകൻ.

◼️'കൃഷ്ണൻ നമ്പ്യാതിരി' എന്നായിരുന്നു പേര്.

◼️1896 ഏപ്രിൽ 17 ന് പന്മനയിൽ ജനനം.

◼️മാവേലിക്കരയിലെ ഹൈസ്കൂൾ പഠനകാലത്ത് (1915) 'സനാതന വിദ്യാർത്ഥി സംഘം' രൂപീകരിച്ചു.

◼️ബ്രാഹ്മണസമുദായത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി 'മധ്യ തിരുവിതാംകൂർ മലയാള ബ്രാഹ്മണ സമാജം' സ്ഥാപിച്ചു.

◼️ബ്രാഹ്മണർ മതപഠനത്തിൽ മാത്രം മുഴുകാതെ, വ്യവസായകാര്യങ്ങളിലും ശ്രദ്ധിക്കണമെന്നു സ്വാമികൾ നിഷ്കർഷിച്ചിരുന്നു.

◼️ ഋഗ്വേദം പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി 1924 ൽ മാസികാരൂപത്തിൽ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി.

◼️1931 ൽ തൃശ്ശൂരിൽ ആശ്രമം സ്ഥാപിച്ചു.

◼️കേരളത്തിൽ ഹിന്ദുമത പ്രസംഗ പരമ്പരകൾ തുടങ്ങിവച്ചത് ആഗമാനന്ദ സ്വാമികളായിരുന്നു.

◼️ക്ഷേത്രവേദികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതബോധനത്തിന് അദ്ദേഹം നേതൃത്വം നൽകി.

◼️അന്ധവിശ്വാസങ്ങളുടെ ദൂരീകരണമായിരുന്നു സ്വാമികളുടെ ലക്ഷ്യം.

◼️1937 ൽ കാലടിയിൽ ആശ്രമം സ്ഥാപിച്ചു.

◼️ശ്രീരാമകൃഷ്ണമിഷന്റെ 'പ്രബുദ്ധ കേരളം' മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

◼️സംസ്കൃതഭാഷ പ്രചരിപ്പിക്കുന്നതിൽ ആജീവനാന്തം ശ്രദ്ധാലുവായിരുന്നു.

◼️ 1961 ഏപ്രിൽ 17ന് സമാധിയടഞ്ഞു.

◼️ആഗമാനന്ദ സ്വാമികളുടെ പ്രസംഗങ്ങൾ 'വീരവാണി' എന്ന പേരിൽ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

■ ശ്രീശങ്കര ഭഗവത് ഗീതാവ്യാഖ്യാനം

■ വിവേകാനന്ദ സന്ദേശം

■ വിഷ്ണുപുരാണം

PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ

1️⃣. ആഗമാനന്ദന്റെ ജന്മസ്ഥലം ❓️

🅰️. ചവറ (കൊല്ലം)

2️⃣. സ്വാമി ആഗമനന്ദജിയുടെ ആദ്യകാല നാമം ____ എന്നായിരുന്നു ❓️

🅰️. കൃഷ്ണൻ നമ്പ്യാതിരി

3️⃣. 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്നത് ❓️

🅰️. ആഗമാനന്ദൻ


4️⃣. കാലടി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചത് ആരാണ്❓️

🅰️. ആഗമാനന്ദൻ

5️⃣. അഗമാനന്ദ സ്വാമികൾ ആദ്യമായി ആശ്രമം സ്ഥാപിച്ചത് ❓️

🅰️. 1936 (തൃശൂർ)

6️⃣. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ്❓️

 🅰️. ആഗമാനന്ദ സ്വാമികൾ

7️⃣. കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ചത് ❓️

🅰️. ആഗമാനന്ദൻ

8️⃣. വിവേകാനന്ദ സന്ദേശം എന്ന കൃതിയുടെ രചയിതാവ് ആരാണ്❓️

🅰️. ആഗമനന്ദ സ്വാമി

9️⃣. സനാതനധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് ❓️

🅰️. ആഗമാനന്ദൻ

🔟. കാലടി ബ്രഹ്മാനന്ദോദയം സ്കൂൾ സ്ഥാപകൻ ❓️

🅰️. ആഗമാനന്ദ സ്വാമി

അക്കമ്മ ചെറിയാൻ (Accamma Cherian)


◼️ജനനം: 1909 ഫെബ്രുവരി 14

◼️മരണം: 1982 മെയ് 5 

◼️തിരുവിതാംകൂറിന്റെ 'ഝാൻസി റാണി' എന്നറിയപ്പെടുന്നു.

◼️1909ൽ കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. 


◼️പിതാവ് : തൊമ്മൻ ചെറിയാൻ

◼️മാതാവ് : അന്നാമ്മ

◼️ദിവാൻ സി.പി രാമസ്വാമി അയ്യർ ഭരണകൂടത്തിനെതിരെയുള്ള ചരിത്ര സമരത്തിൽ കോൺഗ്രസിനെ നയിച്ച് ചരിത്രത്തിൽ ഇടം നേടിയ ധീര വനിത.


◼️തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.

◼️ ഉത്തരവാദ ഭരണ പ്രക്ഷോഭണ കാലത്ത് തമ്പാനൂർ മുതൽ കവടിയാർ വരെ അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനി മാർച്ച് നയിച്ചു.


◼️ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് അക്കമ്മ ചെറിയാന്റെ സഹോദരിയാണ്

ആവർത്തിക്കുന്ന PSC ചോദ്യങ്ങൾ

1️⃣. 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നറിയപ്പെടുന്ന വനിത❓️

🅰️. അക്കമ്മ ചെറിയാന്‍

2️⃣. അക്കമ്മ ചെറിയാനെ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചതാര് ❓️

🅰️. ഗാന്ധിജി 

3️⃣. കേരളത്തിന്റെ 'ജോവാന്‍ ഓഫ്‌ ആര്‍ക്ക്‌' എന്നറിയപ്പെടുന്ന വനിത❓️

🅰️. അക്കമ്മ ചെറിയാന്‍

4️⃣. 1938-ല്‍ തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടർന്ന് തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെ രാജധാനി മാര്‍ച്ച്‌ നയിച്ച വനിത❓️

🅰️. അക്കമ്മ ചെറിയാന്‍

5️⃣. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഡിറ്റേക്ടർ ആയി നിയമിക്കപ്പെട്ട വനിത ❓️

🅰️. അക്കമ്മ ചെറിയാന്‍

6️⃣. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് താമ്രപത്രം നൽകി ആദരിക്കപ്പെട്ട ഒരേയൊരു ദമ്പതിമാർ❓️

🅰️.വി.വി വർക്കി & അക്കമ്മ ചെറിയാൻ

7️⃣. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത❓️


 🅰️. അക്കമ്മ ചെറിയാൻ

8️⃣. 1938-ല്‍ അക്കമ്മ ചെറിയാന്‍ നയിച്ച മാർച്ച് ❓️

🅰️. രാജധാനി മാർച്ച്‌ 


9️⃣. "ഞാനാണ് നേതാവ്, മറ്റുള്ളവരെ കൊല്ലുന്നതിനു മുൻപ് നിങ്ങൾ എന്നെ ആദ്യം വെടിവയ്ക്കുക' ഇത് ആരുടെ വാക്കുകൾ ❓️

🅰️. അക്കമ്മ ചെറിയാൻ 

🔟. അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം❓️

🅰️. ദേശസേവിക സംഘം

1️⃣1️⃣. അക്കമ്മ ചെറിയാന്റെ പ്രധാന കൃതി❓️

🅰️. 1114ന്റെ കഥ

1️⃣2️⃣. അക്കമ്മ ചെറിയാന്റെ ആത്മകഥ❓️

🅰️. ജീവിതം ഒരു സമരം

1️⃣3️⃣. 'അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ❓️

 🅰️. ആർ.പാർവ്വതീദേവി

1️⃣4️⃣. അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ❓️

🅰️.  വെള്ളയമ്പലം 

1️⃣5️⃣. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലുള്ള പ്രതിമ ഏതു രാഷ്ട്രീയനേത്രിയുടേതാണ് ❓️

🅰️. അക്കമ്മ ചെറിയാൻ


Post a Comment

Previous Post Next Post