പ്രകാശം (Light)

പ്രകാശം (Light)


■ പ്രകാശത്തെക്കുറിച്ചുള്ള പഠനം : ഒപ്റ്റിക്സ്

■ പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് : ഐസക് ന്യൂട്ടൺ

■ പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത്‌ : ക്രിസ്ത്യന്‍ ഹൈജ൯സ്‌

■ പ്രകാശവേഗത ഏറ്റവും കൂടുതല്‍ ശൂന്യതയിലാണെന്ന്‌ കണ്ടെത്തിയത്‌ : ലിയോണ്‍ ഫുക്കാൾട്ട്

■ പ്രകാശത്തെക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍സ്‌ കണ്ടെത്തിയത്‌ : ഇ.സി.ജി. സുദര്‍ശന്‍

സോപ്പുകുമിളയില്‍ നിറങ്ങൾ രൂപപ്പെടുന്നത്‌ ഇന്‍റര്‍ഫെറന്‍സ്‌ പ്രതിഭാസം മൂലമാണ്‌.

നിഴലുകൾ ക്രമരഹിതമായി കാണുന്നത്‌ ഡിഫ്രാക്ഷന്‍ മൂലമാണ്‌.

■ ശൂന്യതയില്‍ പ്രകാശവേഗത സെക്കന്‍റില്‍ ഏതാണ്ട് മൂന്നു ലക്ഷം കി. മീ.

■ പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തില്‍ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോൺ ഉല്‍സര്‍ജിക്കുന്ന പ്രതിഭാസമാണ് ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം.

ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ആവിഷ്കരിച്ചത് : ഹെൻട്രിച്ച് ഹെർട്ട്സ്‌

ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് : മാക്സ് പ്ലാങ്ക്

■ പ്രാഥമിക വര്‍ണങ്ങൾ : പച്ച, നീല, ചുമപ്പ്‌ 

പ്രാഥമിക ചായക്കൂട്ടുകൾ : മഞ്ഞ, മജന്ത,സിയാന്‍ 

ചുമപ്പും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം : മഞ്ഞ

നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം : സിയാന്‍

നീലയും ചുമപ്പും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം : മജന്ത

പ്രാഥമികവര്‍ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം : വെളുപ്പ്‌

കണ്ണിനു ഏറ്റവും സുഖകരമായ നിറം : മഞ്ഞ

■ സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന നിറം : മഞ്ഞ

■ സമന്വിതപ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി പിരിയുന്ന പ്രതിഭാസം : പ്രകീര്‍ണനം

നക്ഷത്രങ്ങളുടെ നിറം അവയുടെ താപനിലയെ സൂചിപ്പിക്കുന്നു.

ഘടകവര്‍ണങ്ങൾ കൂടിച്ചേര്‍ന്നാല്‍ സമന്വിത പ്രകാശം ലഭിക്കുമെന്ന്‌ കണ്ടെത്തിയത്‌ : ഐസക്‌ ന്യൂട്ടണ്‍

മഴവില്ല്‌ ഉണ്ടാകുന്നത്‌ പ്രകീര്‍ണനം മൂലമാണ്‌.

■ മഴവില്ലില്‍ ഏറ്റവും മുകളില്‍ കാണപ്പെടുന്നത് ചുമപ്പ്‌

◼️മഴവില്ലില്‍ ഏറ്റവും താഴെ കാണുന്ന വര്‍ണം വയലറ്റ്‌.

■ മഴവില്ലില്‍ ചുമപ്പ്‌ കാണുന്ന കോണ്‍ : 42.8 ഡിഗ്രി

■ മഴവില്ലില്‍ വയലറ്റ്‌ കാണുന്ന കോണ്‍ : 40.8 ഡിഗ്രി

■ മഴവില്ലിന്റെ ആകൃതി : അര്‍ദ്ധവൃത്തം

■ ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം കണ്ണില്‍ തന്നെ തങ്ങിനില്‍ക്കുന്ന പ്രതിഭാസമാണ്‌ പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷന്‍

■ പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷനില്‍ ദൃശാനുഭൂതി കണ്ണിൽതന്നെ തങ്ങിനില്‍ക്കുന്നത്‌ 1/16 സെക്കന്‍റ് സമയമാണ്‌.

■ എല്ലാ നിറത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം വെളുപ്പായിരിക്കും

■ എല്ലാ നിറത്തെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം കറുപ്പായിരിക്കും.

◼️പ്രകാശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ കാണുക


PSC പരീക്ഷകളിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന പ്രകാശത്തെക്കുറിച്ചുള്ള കൂടുതൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപെടുത്തിയ സ്പെഷ്യൽ മോക്ക് ടെസ്റ്റാണ് ചുവടെ നൽകിയിരിക്കുന്നത്.


എല്ലാവരും എക്സാം എഴുതി നിങ്ങളുടെ മാർക്ക് കമന്റ് ചെയ്യുക..

 എല്ലാവർക്കും വിജയാശംസകൾ🥰❣️

Post a Comment

Previous Post Next Post