കേരള PSC യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 : 66800 രൂപ വരെ ശമ്പളം! ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം!
◼️കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) വഴി ഓവർസിയർ ഗ്രേഡ് II (സിവിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു.
◼️ ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
◼️ഇതിനകം വൺ ടൈം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ ചേർക്കണം.
◼️ബോർഡിൻറെ പേര് : കേരളത്തിലെ സർവകലാശാലകൾ
◼️തസ്തികയുടെ പേര് : ഓവർസിയർ ഗ്രഡ് II (സിവിൽ)
◼️ഒഴിവുകളുടെ എണ്ണം : 04
◼️അവസാന തീയതി : 18/01/2023
◼️ വിദ്യാഭ്യാസ യോഗ്യത :
ഡ്രാഫ്ട്മാൻ സിവിൽ ഗ്രേഡിൽ ഉള്ള 3 വർഷത്തെ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.
◼️അല്ലെങ്കിൽ,
SSLC അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയും ഒപ്പം കേരള ഗവണ്മെന്റ് സർട്ടിഫിക്കറ്റ് (ഡ്രാഫ്ട്മാൻ സിവിൽ ദ്വിവത്സര കോഴ്സ്).
◼️. അല്ലെങ്കിൽ,
SSLC അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയും ഒപ്പം ഇന്ത്യ ഗവണ്മെന്റ് തൊഴിൽ മന്ത്രാലയം നടത്തുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്/ സെന്റർ എന്നിവയിലെ 18 മാസത്തെ കോഴ്സിൽ സിവിൽ ട്രേഡിൽ ട്രാഫിറ്മാൻഷിപ്പിനുള്ള ഡിപ്ലോമ
◼️ പ്രായപരിധി :
തസ്തികയുടെ പ്രായപരിധി 18- 36 വയസ്സ്.
◼️01.1986 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
◼️ശമ്പളം : 31100/- രൂപ മുതൽ 66800/- രൂപ വരെ തസ്തികയുടെ ശമ്പളം.
◼️അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്.
◼️പ്രസ്തുത തസ്തികയോടൊപ്പം കാറ്റഗറി നമ്പർ 521/2022 എന്ന് കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
◼️ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.
◼️ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
Tags
PSC NOTIFICATIONS