◼️തുറമുഖങ്ങൾ | PORTS
■ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഏതാണ്ട് 90% ഹാർബറുകളിലൂടെയാണ്.
■ പ്രധാന തുറമുഖങ്ങളും 190 ഓളം ചെറുകിട തുറമുഖങ്ങളും ഇന്ത്യയിലുണ്ട്.
■ രാജ്യത്തുടനീളമുള്ള പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം കേന്ദ്രസർക്കാറിനു കീഴിലാണ്. ചെറുകിട തുറമുഖങ്ങളുടെ നടത്തിപ്പ് സംസ്ഥാന സർക്കാറിനാണ്.
■ പ്രധാന തുറമുഖങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് തമിഴ്‌നാട്ടിലാണ്.
■ കിഴക്കൻ തീരങ്ങളിലെ പ്രധാന തുറമുഖങ്ങൾ : കൊൽക്കത്ത, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എണ്ണൂർ, തൂത്തുക്കുടി എന്നിവയാണ്.
◼️പടിഞ്ഞാറൻ തീരങ്ങളിലെ പ്രധാന തുറമുഖങ്ങൾ : കാണ്ട്ല, മുംബൈ, മർമഗോവ, ന്യൂ മാംഗ്ലൂർ, കൊച്ചി എന്നിവയാണ്.
■ ഗുജറാത്തിലെ കാണ്ട്ല തുറമുഖം 1950 ൽ പണികഴിപ്പിച്ചതാണ്. വേലിയേറ്റ തുറമുഖമാണ് കാണ്ട്ല.
■ പ്രകൃതിദത്തമായ തുറമുഖമാണ് മുംബൈ.
■ കപ്പലുകൾ കയറ്റുന്നതിനും നന്നാക്കുന്നതിനും ഉപയോഗിക്കുന്ന പ്രദേശമാണ് ഡോക്ക്. മുംബൈ തുറമുഖത്തിന്റെ ഡോക്ക് ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
■ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖമാണ് ജവഹർലാൽ നെഹ്‌റു ഹാർബർ. നേവാ ഷേവയുടെ പേരിലും ഇത് അറിയപ്പെടുന്നു.
Tags
10th Preliminary Exam
Degree Preliminary Exam
Plus Preliminary Exam
PSC Classes & Mock Tests
PSC GK