കേരള PSC റിക്രൂട്ട്മെന്റ് 2022 |അദ്ധ്യാപക ഒഴിവ്! 115300 രൂപ വരെ ശമ്പളം
◼️കേരള ഗവൺമെന്റ് സർവീസിൽ താഴെപ്പറയുന്ന തസ്തികളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
◼️തസ്തികയിൽ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് “വൺ ടൈം രജിസ്ട്രേഷൻ” സ്കീം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
◼️തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
◼️ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.
◼️ കേരള PSC റിക്രൂട്ട്മെന്റ് 2022
◼️ബോർഡിന്റെ പേര്: കേരള PSC
◼️തസ്തികയുടെ പേര് :
നോൺ വൊക്കേഷണൽ ടീച്ചർ- ബയോളജി (സീനിയർ)
◼️ഒഴിവുകളുടെ എണ്ണം : 02
◼️അവസാന തീയതി : 04/01/2023
◼️ യോഗ്യത :
◼️സുവോളജി/ ബോട്ടണിയിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയ 45% ത്തിൽ കുറയാതെ മാർക്കോടു കൂടിയ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്.
അല്ലെങ്കിൽ സുവോളജി/ ബോട്ടണി ഒരു ഉപവിഷയമായുള്ള ബി. എസ്. സി ബിരുദമടക്കം കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയ തത്തുല്യ യോഗ്യത നേടിയവർ.
◼️അല്ലെങ്കിൽ കേരളത്തിലെ ഒരു സർവ്വകലാശാല അംഗീകരിച്ച ഒരു തത്തുല്യ യോഗ്യത നേടിയവർ.
◼️ പ്രായ പരിധി:
23-45 വയസ്സ് , 02.01.1977 നും 01.01.1999 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾ
◼️ ശമ്പളം:
പ്രതിമാസം Rs.55200-115300 രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.
◼️ തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
◼️പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമുള്ള നിയമനം