◼️ജനനം : 1853 ഓഗസ്റ്റ് 25
◼️മരണം : 1924 മെയ് 5
◼️പിതാവ് : വാസുദേവൻ നമ്പൂതിരി
◼️മാതാവ് : നങ്ങമ പിള്ള
◼️കേരളത്തിലെ നവോത്ഥാന ചിന്തകരിൽ പ്രധാനി.'വിദ്യാധിരാജൻ' എന്നറിയപ്പെടുന്നു.
ചരിത്രകാരൻ, ശൈവയോഗി, വേദാന്തി തുടങ്ങിയ നിലകളിൽ പ്രസിദ്ധൻ. 1853 ഓഗസ്റ്റ് 25ന്
തിരുവനന്തപുരത്ത് കണ്ണമ്മൂലയിൽ ജനിച്ചു. അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകൾ
അദ്ദേഹത്തിനുണ്ടായിരുന്നു. പഠനത്തിലും സ്വഭാവശുദ്ധിയിലും കാട്ടിയ മികവുമൂലം
ആശാന്റെ ഗുരുകുലത്തിൽ വെച്ചുതന്നെ ചട്ടമ്പി (Leader) എന്ന സ്ഥാനപ്പേര് നേടി.
പിൽകാലത്ത് അദ്ദേഹം "ഷൺമുഖദാസൻ" എന്ന നാമത്തിൽ സന്യാസം സ്വീകരിച്ചു. അദ്ദേഹം
വിജ്ഞാനത്തിന്റെ ഒരു ഖനിതന്നെയായിരുന്നതിനാൽ വിദ്യാധിരാജൻ എന്നും
വിളിക്കപ്പെട്ടു. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾക്കെതിരെ സമൂഹമനസ്സാക്ഷിയെ
ഉണർത്താൻ ഈ സന്ന്യാസിവര്യന് കഴിഞ്ഞു.
കുട്ടിക്കാലത്തു ഗുരു പുലർത്തിയ അയിത്താചാരത്തെ എതിർത്തുകൊണ്ടു
യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചു. അന്യസമുദായക്കാരായ സുഹൃത്തുക്കളുടെ
വീടുകളിൽ പോയി ഭക്ഷണം കഴിച്ചതിനാൽ സവർണ സമൂഹം സ്വാമികളെ എതിർത്തിരുന്നു.
ജീവകാരുണ്യത്തിലും അയിത്ത നിർമാർജനത്തിലും ചട്ടമ്പിസ്വാമി വരുത്തിയത് പ്രായോഗിക
വിപ്ലവമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥയിലെ അഴിമതിക്കെതിരെ നടത്തിയ 'പട്ടിസദ്യ'
ചരിത്രപ്രസിദ്ധമാണ്. കുറച്ചുകാലം ആധാരമെഴുത്തുകാരനായും സെക്രട്ടേറിയേറ്റിലെ
കണക്കപിള്ളയായും ജോലി നോക്കിയിരുന്നു.
സ്നേഹകാരുണ്യത്തിന്റെ താത്ത്വികരൂപമാണ് 'ജീവകാരുണ്യനിരൂപണം' എന്ന കൃതി. 1903 ൽ ശാസ്താംകോട്ടയിൽ വച്ചു നടത്തിയ അനൗപചാരിക പ്രഭാഷണത്തിലാണ് 'അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു' എന്നു സ്വാമികൾ പ്രഖ്യാപിച്ചത്. ഏറെക്കാലം അവധൂതനായി സഞ്ചരിച്ച ചട്ടമ്പിസ്വാമികൾ ആനന്ദകുമാരവേലു എന്ന സിദ്ധനിൽനിന്നു രഹസ്യമന്ത്രോപദേശം സ്വീകരിച്ചതായി പറയപ്പെടുന്നു. ചട്ടമ്പിസ്വാമിയുമായി നാരായണഗുരു, നീലകണ്ഠതീർഥപാഥർ, പരമഹംസ തീർഥപാഥർ എന്നിവർ നടത്തിയ സമാഗമങ്ങൾ ചരിത്രത്തിനു പുതിയ ബോധോദയം നൽകി. കുട്ടിക്കാലം മുതൽ തന്നെ തികഞ്ഞ സസ്യഭുക്കായി ജീവിച്ച ചട്ടമ്പിസ്വാമികൾ അഹിംസാസങ്കൽപത്തെ പ്രയോഗികമാക്കി. സ്വാമി വിവേകാനന്ദൻ 1892 ൽ കേരളത്തിലെത്തിയപ്പോൾ ചട്ടമ്പിസ്വാമികളെ കാണുകയും 'ചിമുദ്ര'യെക്കുറിച്ച് ഉപദേശം സ്വീകരിക്കുകയും ചെയ്തു. 1924 മെയ് 5ന് പന്മനയിൽ വെച്ച് ചട്ടമ്പിസ്വാമികൾ സമാധിയായി. അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് ശിഷ്യന്മാർ പണികഴിപ്പിച്ച ബാലഭട്ടാരക ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
◼️പ്രധാന കൃതികൾ
പ്രാചീന മലയാളം, ആദിഭാഷ, വേദാധികാര നിരൂപണം, ബ്രഹ്ത്വ നിർഭാസം, ക്രിസ്തുമതഛേദനം, സർവമതസമരസ്യം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമത നിരൂപണം, ജീവകാരുണ്യനിരൂപണം, വേദാന്തസാരം, നിജാനന്ത വിലാസം, അദ്വൈതപഞ്ജരം തുടങ്ങിയവ.
1️⃣. സ്വാമി വിവേകാനന്ദന് കേരള സന്ദർശനവേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകിയത് ❓️
🅰️. ചട്ടമ്പി സ്വാമികൾ
2️⃣. 'അദ്ദേഹം പക്ഷിരാജനായ ഗരുഡൻ. ഞാനോ വെറുമൊരു കൊതുക്' എന്ന് ചട്ടമ്പിസ്വാമികൾ വിശേഷിപ്പിച്ചതാരെ ❓️
🅰️. സ്വാമി വിവേകാനന്ദനെ
3️⃣. 'അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു' ആരുടെ വാക്കുകൾ ❓️
🅰️. ചട്ടമ്പി സ്വാമികൾ
4️⃣. സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ നേരിൽ കണ്ടതെവിടെവെച്ച് ❓️
🅰️. മലബാർ (1892)
5️⃣. "കേരളത്തിൽ ഞാൻ കണ്ട ഒരേയൊരു മനുഷ്യൻ" എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചതാരെ ❓️
🅰️. ചട്ടമ്പിസ്വാമികളെ
6️⃣. ആരിൽനിന്നാണ് ചട്ടമ്പി സ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത് ❓️
🅰️. തൈക്കാട് അയ്യ
7. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത് ❓️
🅰️. ചട്ടമ്പിസ്വാമികൾ
8. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ❓️
🅰️. ചട്ടമ്പി സ്വാമികൾക്ക്
9️⃣. ചട്ടമ്പി സ്വാമികളുടെ ചെറുപ്പത്തിലേ ഓമനപ്പേര് ❓️
🅰️. കുഞ്ഞൻ (യഥാർത്ഥ പേര് അയ്യപ്പൻ)
🔟. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥന നായകൻ ❓️
🅰️. ചട്ടമ്പി സ്വാമികൾ
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
Kerala Renaissance
PSC Classes & Mock Tests
PSC GK