പൊയ്‌കയിൽ യോഹന്നാൻ (കുമാര ഗുരു)
◼️ജനനം: 1879 ഫെബ്രുവരി 17
◼️പിതാവ്: കണ്ടൻ
◼️മാതാവ്: ലച്ചി (ളേച്ചി)
◼️പത്നി: ജാനമ്മ
◼️മരണം: 1939 ജൂൺ 29
◼️പത്തനംതിട്ടയിലെ തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂരിൽ ജനനം.
◼️യോഹന്നാൻ എന്നായിരുന്നു യഥാർഥ നാമം.
◼️പറയ സമുദായത്തിൽ പെട്ട ആളായിരുന്നു.
◼️ദളിത് ക്രിസ്ത്യാനികളുടെ രക്ഷകൻ എന്നറിയപ്പെടുന്നു.
◼️1909-ൽ ഇരവിപേരൂർ ആസ്ഥാനമാക്കി പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിച്ചു (PRDS - God's Church of Visible Salvation).
◼️പ്രത്യക്ഷരക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ നാമമായിരുന്നു കുമാര ഗുരുദേവൻ.
◼️അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം നടത്തിയ സമരങ്ങള്‍ അടിലഹള എന്ന പേരില്‍ അറിയപ്പെടുന്നു.
◼️'പൊയ്കയിൽ അപ്പച്ചൻ' എന്നു വിളിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ബാല്യകാലനാമം കൊമാരൻ എന്നായിരുന്നു.
◼️പുലയന്‍ മത്തായി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
◼️ 1921ലും 1931ലും ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. (രണ്ടുതവണ ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്).
◼️തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു.
◼️നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് പൊയ്കയില്‍ യോഹന്നാന്‍ ഗാന്ധിജിയെ കണ്ടുമുട്ടിയത്.
◼️ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച 'പൊയ്കയിൽ യോഹന്നാൻ ഉപദേശി'യാണ് 'കുമാര ഗുരുദേവൻ' എന്ന പേരിൽ അറിയപ്പെട്ടത്.
◼️കുട്ടികാലത്ത് ക്രിസ്തുമതം സ്വീകരിച്ചു.
◼️എഴുത്തും വായനയും അഭ്യസിച്ച അദ്ദേഹം മിഷനറിമാരുടെ സഹായത്തോടെ ഉപദേശിയായിത്തീർന്നു.
◼️ജാതിവിവേചനത്തിന്റെ പേരിൽ മാർത്തോമാ സഭയോടു വിടപറയുകയും ദളിത് ക്രിസ്ത്യാനികളുടെ രക്ഷകനാവുകയും ചെയ്തു.
◼️ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഉപദേശി ലക്ഷ്യമിട്ടിരുന്നത്.
◼️ആദിമ ദ്രാവിഡരുടെ പിന്മുറക്കാരാണ് ഇന്നത്തെ അയിത്ത ജനതയെന്നും അദ്ദേഹം ദുർബല സമൂഹങ്ങളെ ഉദ്‌ബോധിപ്പിച്ചു.
◼️അധഃസ്ഥിതരുടെ കൃഷിഭൂമി തിരിച്ചു പിടിക്കുന്നതിനെച്ചൊല്ലി 1913 ൽ ഉണ്ടായ കൊഴുക്കുച്ചിറ ലഹളയ്ക്കു പരിഹാരമുണ്ടാക്കിയത് പൊയ്കയിൽ അപ്പച്ചനാണ്.
◼️ജാതി നോക്കാതെ വിവാഹം ചെയ്യാൻ അപ്പച്ചൻ തന്റെ സഭക്കാരെ ഉപദേശിച്ചു.
◼️1939 ജൂലൈ രണ്ടിനു പൊയ്കയിൽ യോഹന്നാൻ അന്തരിച്ചു.
◼️പിൽക്കാലത്തു 'കുമാര ഗുരുദേവൻ' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
◼️പ്രത്യക്ഷ രക്ഷാദൈവസഭയിലെ വിശ്വാസികൾ പേരിനൊപ്പം 'കുമാർ' എന്നു പ്രത്യേകം ചേർക്കുന്നു
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1️⃣. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം ❓️
🅰️. ഇരവിപേരൂർ
2️⃣. പൊയ്കയിൽ യോഹന്നാൻ ജനിച്ചത് ❓️
🅰️. 1879
3️⃣. ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന ജാതി മേധാവിത്വത്തിനെതിരെ കുമാര ഗുരു നടത്തിയ പോരാട്ടങ്ങളെ പൊതുവെ..... എന്നറിയപ്പെടുന്നു❓️
🅰️. അടിലഹള
4️⃣. പ്രത്യക്ഷ രക്ഷാ സഭ സ്ഥാപിച്ചത് ആരാണ്❓️
🅰️. കുമാരഗുരു
5️⃣. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായതെന്ന് ❓️
🅰️. 1909
6️⃣. കുമാര ഗുരുദേവനെന്ന ആത്മീയ അപരനാമമുള്ള സാമൂഹിക പരിഷ്‌കർത്താവ് ആരാണ്❓️
🅰️. പൊയ്കയിൽ യോഹന്നാൻ
7️⃣. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (PRDS) ആസ്ഥാനം എവിടെയാണ് ❓️
🅰️. ഇരവിപേരൂർ (തിരുവല്ല)
8. PRDS - ന്റെ ഉപ ആസ്ഥാനങ്ങൾ ❓️
🅰️. ഉദിയൻകുളങ്ങര, അമരകുന്ന്
9️⃣. PRDS - ന്റെ സജീവ പ്രവർത്തകർ ❓️
🅰️.സൈമൺ യോഹന്നാൻ, വെള്ളിക്കര മത്തായി ഉപദേശി, കാളയിൽ പത്രോസ് മൂപ്പൻ
🔟. PRDS - ന്റെ പ്രധാന പ്രസിദ്ധീകരണം ❓️
🅰️. ആദ്യാർദീപം
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
PSC Classes & Mock Tests
PSC GK
Renaissance Kerala