യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് PSC വിജ്ഞാപനം വന്നു : 83000 രൂപ വരെ ശമ്പളം!
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറപ്പെടുവിച്ചു. അംഗീകൃത ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ◼️വൺ ടൈം രെജിസ്ട്രേഷൻ വഴി അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
◼️കേരള PSC റിക്രൂട്ട്മെന്റ് 2022
◼️ബോർഡിന്റെ പേര് : കേരള PSC
◼️തസ്തികയുടെ പേര് : യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
◼️ഒഴിവുകളുടെ എണ്ണം : വിവിധയിനം
◼️അവസാന തിയതി 04/01/2023
◼️സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
◼️വിദ്യാഭ്യാസ യോഗ്യത :
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഫാക്കൽറ്റിയിൽ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത
◼️പ്രായ പരിധി:
18-36, ഉദ്യോഗാർത്ഥികൾ 02-01-1986-നും 01-01-2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)
◼️പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക സമുദായം എന്നിവർക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
◼️ശബളം : ₹39,300-83,000/- രൂപയിലായിരിക്കും പ്രതി മാസം ശമ്പളം ലഭിക്കുക.
◼️നിയമന രീതി:
നേരിട്ടുള്ള നിയമനം വഴി ആയിരിക്കും തസ്തികയിലേക്ക് തിരഞ്ഞെടുക്കുക.
◼️അപേക്ഷിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
◼️രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടത്.
◼️പ്രസ്തുത തസ്തികയോടൊപ്പം Category No:486/2022കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം Click ചെയ്യേണ്ടതാണ്.
◼️ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ PSC ഉദ്യോഗാർത്ഥികളോട്നി ർദ്ദേശിക്കുന്നുണ്ട് .
◼️ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ My Applications എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം
Tags
PSC NOTIFICATIONS