◼️തെങ്ങ്
◼️തെങ്ങ് അഥവാ കേര വൃക്ഷങ്ങളുടെ നാടാണല്ലോ കേരളം. നമ്മുടെ നാടിന് തെങ്ങുമായി അഭേദ്യമായ ബന്ധമുണ്ട്.
◼️തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമായതിനാല്‍ മലയാളികള്‍ ഇതിനെ 'കല്പവൃക്ഷം' എന്നാണ് വിളിക്കുന്നത്.
◼️ഇന്ത്യയ്ക്കു പുറമേ, ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തെങ്ങ് ധാരാളമായി വളരുന്നു.
◼️ലോകത്തിലെ ഉഷ്ണ മേഖലാപ്രദേശങ്ങളിലെല്ലാം കാണുന്ന വൃക്ഷമാണിത്. ദക്ഷിണേന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി തെങ്ങ് കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നു കരുതുന്നു.
◼️അത്യുൽപാദനശേഷിയുള്ള നാളികേര വിത്തിനങ്ങൾ :
അനന്തഗംഗ, ലക്ഷഗംഗ, കേരശ്രീ, കേരഗംഗ, മലയൻ ഡ്വാർഫ്, കേരസാഗര, കല്പവൃക്ഷം, കേരസൗഭാഗ്യ, കേരമധുര, ചാവക്കാട് കുള്ളൻ
◼️ആവർത്തിക്കുന്നു ചോദ്യങ്ങൾ
1️⃣. കേരളത്തിന്റെ സംസ്ഥാന വൃക്ഷം ❓️
🅰️. തെങ്ങ്
2️⃣. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള ❓️
🅰️. നാളികേരം
3. ലക്ഷദ്വീപ് ഓർഡിനറി, കൊച്ചിൻ ചൈന, ആന്‍ഡമാന്‍ ഓര്‍ഡിനറി, മലയൻ ഡ്വാർഫ് എന്നിവ ഏത് വൃക്ഷത്തിന്റെ കാർഷിക ഇനങ്ങളാണ് ❓️
🅰️. തെങ്ങ്
4️⃣. മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വൃക്ഷത്തെയാണ് ❓️
🅰️. തെങ്ങിനെ (വൈറസ് ആണ് കാരണം)
5️⃣. കാറ്റുവീഴ്ച ഏത് കാർഷിക വിളയെ ബാധിക്കുന്ന രോഗമാണ് ❓️
🅰️. തെങ്ങ്
6️⃣. തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണമായ രോഗാണു ❓️
🅰️. ഫംഗസ്
7. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം ❓️
🅰️. കുമ്പളങ്ങി
8. തേങ്ങ ഉല്പാദനത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ല ❓️
🅰️. മലപ്പുറം
9. തെങ്ങിന്റെ ശാസ്ത്രീയ നാമം എന്ത് ❓️
🅰️. കൊക്കോസ് ന്യൂസിഫെറ
10. നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ❓️
🅰️. കോഴിക്കോട്
തെങ്ങിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ കാണുക
PSC പരീക്ഷകളിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന തെങ്ങിനെക്കുറിച്ച് കൂടുതൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപെടുത്തിയ സ്പെഷ്യൽ മോക്ക് ടെസ്റ്റാണ് ചുവടെ നൽകിയിരിക്കുന്നത്.
എല്ലാവരും എക്സാം എഴുതി നിങ്ങളുടെ മാർക്ക് കമന്റ് ചെയ്യുക..
എല്ലാവർക്കും വിജയാശംസകൾ
Tags
10th Preliminary Exam
Degree Preliminary Exam
Plus Two Preliminary Exam
PSC Classes & Mock Tests