കേരളത്തിലെ പ്രക്ഷോഭങ്ങള്‍ | Kerala Revolts
◼️ഉത്തരവാദ ഭരണ പ്രക്ഷോഭം
1938 മുതല്‍ 1947 വരെ സ്റ്റേറ്റ് കോണ്ഗ്രസ് തിരിവതാകൂരിൽ നടത്തിയ പ്രക്ഷോഭം.
◼️ ദിവാന്‍ ഭരണം അവസാനിപ്പിക്കുന്നതിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാർ രൂപീകരിക്കുന്നതിനുമാണ് പ്രക്ഷോഭം നടന്നത്.
◼️തിരുവനന്തപുരത്തു വച്ച് 1929 ല്‍ നടന്ന ദക്ഷിണേന്ത്യന്‍ നാട്ടുരാജ്യപ്രജാ സമ്മേളനത്തിലാണ് ഉത്തരവാദിത്തഭരണ പ്രമേയം അംഗീകരിച്ചത്.
◼️1947 സെപ്തംബര്‍ 4 ന് ഉത്തരവാദഭരണ വിളംബരം നടന്നു.
◼️ചാന്നാര്‍ ലഹള
◼️സവര്‍ണ്ണ ഹിന്ദു സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്യാനുള്ള അവകാശം തങ്ങളുടെ സ്ത്രീകള്‍ക്കും ലഭിക്കാന്‍ വേണ്ടി തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം ആണ് ചാന്നാര്‍ ലഹള.
◼️മേല്‍മുണ്ട് സമരം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
◼️ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മരയ്ക്കുന്നതിനുള്ള നിയന്ത്രണം നീക്കി 1859 ജൂലൈ 26 ന് ജനകീയ വിളംബരം പുറപ്പെടുവിച്ചു.
◼️ മാപ്പിള വിപ്ലവങ്ങൾ
◼️മലബാര്‍ ജില്ലയില്‍ 1836 നും 1853 നും ഇടയില്‍ ഉണ്ടായ പ്രക്ഷോഭങ്ങളാണ് മാപ്പിള വിപ്ലവങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്നാ പേരില്‍ പ്രത്യേക പോലീസ് സേന രൂപീകരിച്ചു.
◼️വൈക്കം സത്യാഗ്രഹം
കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അയിത്തോച്ചാടന പ്രസ്ഥാനം ആയിരുന്നു.
◼️പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം (1924-1925) ആയിരുന്നു അയിത്തോച്ചാടനപ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസിക സമരം.
◼️വൈക്കം ക്ഷേത്രത്തിലേയ്ക്കുള്ള നിരത്തുകളില്‍ അവര്‍ണ്ണര്‍ക്കു കൂടി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം.
◼️ടി.കെ മാധവന്‍, കെ.പി കേശവമേനോന്‍, മന്നത്ത് പദ്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, സി.വി കുഞ്ഞിരാമൻ , കെ.കേളപ്പന്‍ തുടങ്ങിയവര്‍ സമരത്തിനെ നയിച്ചു.
◼️സമരത്തിനു പിന്തുണ നല്‍കിയ സവർണ്ണ ഹിന്ദുക്കൾ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ സംഘടിപ്പിച്ചു.*
◼️ഒടുവില്‍ മഹാത്മാഗാന്ധി ഇടപെട്ടതുകൊണ്ട് അവര്‍ണ്ണര്‍ക്ക് വൈക്കം ക്ഷേത്രത്തിലേക്കുള്ള റോഡുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി 1924 മാർച്ച് 30 ആം തിയതി സത്യാഗ്രഹം ആരംഭിച്ചു.
◼️1925 നവംബറില്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് സത്യാഗ്രഹം അവസാനിപ്പിച്ചു.
◼️സത്യാഗ്രഹം 20 മാസങ്ങള്‍ നീണ്ടു നിന്നു.
നിവര്‍ത്തന പ്രക്ഷോഭം
◼️1932 ലെ ഭരണഘടനാപരിഷ്കാരങ്ങലോടുള്ള പ്രതിഷേധമായാണ് നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചത്.
◼️എന്‍.വി ജോസഫും സി.കേശവനും ആയിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കള്‍.
◼️പ്രക്ഷോഭത്തിന്റെ ഫലമായി സര്‍ക്കാരുദ്യോഗങ്ങളില്‍ പിന്നാക്ക സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു പബ്ലിക് സര്‍വീസ് കമ്മീഷനറെ നിയോഗിച്ചു.
◼️പുന്നപ്ര-വയലാര്‍ സംഭവം
◼️തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരെ നടത്തിയ അതിരൂക്ഷമായ ജന മുന്നേറ്റം ആയിരുന്നു പുന്നപ്ര-വയലാര്‍ സംഭവം.
◼️അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നായിരുന്നു അന്ന് അലതല്ലിയ മുദ്രാവാക്യം.
◼️1946 ഒക്ടോബറിൽ പുന്നപ്രയിലും വയലാറിലും ജനമുന്നേറ്റങ്ങള്‍ഉണ്ടായി.
◼️ഒക്ടോബര്‍ 24 ന് പുനപ്രയിലെ പോരാട്ടത്തിൽ ഇരുന്നൂറോളം പേര്‍ മരിച്ചു.
◼️ഒക്ടോബര്‍ 27ന് വയലാറില്‍ രക്തക്കുരുതി തന്നെനടന്നു.
◼️നൂറ്റിയന്‍പതിലേറെ പേര്‍ മരിച്ചു.
◼️പുന്നപ്ര-വയലാര്‍ സംഭവങ്ങളില്‍ ഏകദേശം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു എന്നു ചരിത്രകാരന്മാര്‍ പറയുന്നു.
◼️കേരളത്തിലെ പ്രധാന പ്രക്ഷോഭങ്ങളും വർഷങ്ങളും
⭕ആറ്റിങ്ങല്‍ കലാപം ➡1721 Apr 15
⭕കുളച്ചല്‍ യുദ്ധം ➡1741
⭕കുണ്ടറ വിളംബരം ➡180
⭕കുറിച്യര്‍ കലാപം ➡1812
⭕ചാന്നാര്‍ ലഹള ➡1859
⭕മലയാളി മെമ്മോറിയല്‍ ➡1891
⭕ഈഴവ മെമ്മോറിയല്‍ ➡1896
⭕കല്ലുമാല സമരം ➡1905
⭕മാപ്പിള ലഹള,വാഗണ്‍ ട്രാജഡി ➡1921
⭕വൈക്കം സത്യാഗ്രഹം ➡1924
⭕നിയമലംഘന പ്രസ്ഥാനം ➡1930
⭕ഗുരുവായൂര്‍ സത്യാഗ്രഹം ➡1931
⭕നിവര്‍ത്തന പ്രക്ഷോഭം ➡1932
⭕ക്ഷേത്ര പ്രവേശന വിളംബരം ➡1936
⭕പട്ടിണിജാഥ ➡1936
⭕കല്ലറ പാങ്ങോട് സമരം ➡1938
⭕കയ്യൂര്‍ സമരം ➡1941
⭕പുന്നപ്ര വയലാര്‍ സമരം ➡1946
⭕കേരള സംസ്ഥാന രൂപീകരണം ➡1956 Nov 1
⭕വിമോചന സമരം ➡1959
◼️കേരളത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ കാണുക
Kerala Revolts Class
◼️PSC പരീക്ഷകളിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന കേരളത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള കൂടുതൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപെടുത്തിയ സ്പെഷ്യൽ മോക്ക് ടെസ്റ്റാണ് ചുവടെ നൽകിയിരിക്കുന്നത്.
Kerala Revolts Mock Test
എല്ലാവരും എക്സാം എഴുതി നിങ്ങളുടെ മാർക്ക് കമന്റ് ചെയ്യുക..