സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ -1️⃣
ദേശിയ പ്രസ്ഥാനം
■ "ഇന്ത്യ ഇന്ത്യക്കാര്‍ക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് : സ്വാമി ദയാനന്ദസരസ്വതി ആയിരുന്നു.
■ 1828-ല്‍ രാജാറാം മോഹൻറോയിയുടെ അനുയായികൾ അക്കാദമിക് അസോസിയേഷന്‍ എന്ന പേരോടുകൂടിയ ഒരു സംഘടന രൂപവത്കരിച്ചു.
■ ബംഗാൾ, ബിഹാര്‍, ഒറീസ്സ എന്നിവിടങ്ങളിലെ ജന്മികൾ 1837-ല്‍ സെമിന്ദാര്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിച്ചു.
■ 'ഇംഗ്ലീഷുമാന്‍' എന്ന പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്ന ഡബ്ല്യു.സി ഹറി സെമിന്ദാര്‍ അസോസിയേഷന്റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു.
◼️ഈ സംഘടന പിന്നീട് “ലാന്‍ഡ് ഹോൾഡേഴ്‌സ് സൊസൈറ്റി" എന്ന പേരിലാണ് അറിയപ്പെട്ടത്.
■ 1851-ൽ ബ്രൂട്ടിഷ് ഇന്ത്യന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപവത്കരിച്ചു. രാധാകാന്ത് ദേബ് ഇതിന്റെ ആദ്യത്തെ പ്രസിഡന്‍റും ടാഗോര്‍ ഇതിന്റെ ആദ്യ സെക്രട്ടറിയും ആയിരുന്നു.
■ 1866-ൽ ദാദാബായി നവ്‌റോജി ബ്രിട്ടനിലെ പൊതുജനങ്ങളെ സ്വാധീനിക്കുന്നതിലേക്കായി ലണ്ടനിൽ "ഈസ്റ്റിന്ത്യാ അസോസിയേഷന്‍” എന്ന സംഘടന രൂപവത്കരിച്ചു.
■ 1870-ൽ മഹാദേവ ഗോവിന്ദ റാനഡേ പുണെയില്‍ ഗവൺമെന്റിന്റെ ശ്രദ്ധ ജനങ്ങളുടെ സാമ്പത്തിക ദുരിതങ്ങളിലേക്ക് പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെ സാര്‍വജനിക് സഭ എന്ന സംഘടന സ്ഥാപിച്ചു.
■ ജനങ്ങളിൽ ദേശീയബോധം ഉത്തേജിപ്പിക്കുന്നതിന് ഒരു അഖിലേന്ത്യാ സംഘടന ആവശ്യമാണെന്നു ചിന്തിച്ച രാഷ്ട്രീയ നേതാക്കൾ 1875-ല്‍ ഇന്ത്യാ ലീഗ് എന്ന സംഘടന സ്ഥാപിച്ചു.
■ ഇന്ത്യ ലീഗിന്റെ സ്ഥാനത്ത് 1876-ല്‍ സുരേന്ദ്രനാഥ ബാനര്‍ജി സ്ഥാപിച്ച ഇന്ത്യന്‍ അസോസിയേഷൻ നിലവിൽ വന്നു.
■ 1888 ഡിസംബറില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരു അഖിലേന്ത്യാ ദേശീയ സമ്മേളനം (All India National Conference) കല്‍ക്കട്ടയില്‍ നടത്തി.
■ ഇന്ത്യന്‍ അസോസിയേഷന്റെ രണ്ടാമത്തെ നാഷണല്‍ കോണ്‍ഫറന്‍സ് 1885 ഡിസംബറില്‍ വിളിച്ചുകൂട്ടി.
◼️ഈ സമ്മേളനത്തില്‍, ബോംബെയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യോഗം ചേരണമെന്ന നിര്‍ദേശം പ്രഖ്യാപിക്കപ്പെട്ടു.
◼️ബംഗാൾ വിഭജനം (1905)
■ 1905 ജൂലായ് 20-ന് കഴ്‌സണ്‍ പ്രഭു ജനങ്ങളുടെ പ്രതികരണങ്ങളെ അവഗണിച്ചുകൊണ്ടു ബംഗാൾ വിഭജനം നടത്തി.
■ ബംഗാളിന്റെ വിസ്തീര്‍ണം വളരെ കൂടുതലാണെന്നും ഒരു ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കു സുഗമമായി ഭരണം നടത്തുവാന്‍ സാധിക്കുകയില്ല എന്ന കാരണമാണ് കഴ്‌സണ്‍ പ്രഭു പറഞ്ഞത്.
■ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു പ്രവിശ്യക്ക് രൂപം കൊടുക്കുകയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ബംഗാളിനെ വിഭജിക്കുകവഴി ഇന്ത്യന്‍ ദേശീയതയെ തന്നെ തകര്‍ക്കുകയുമായിരുന്നു.
◼️സ്വദേശി പ്രസ്ഥാനം
■ ബംഗാൾ വിഭജനം നിലവില്‍ വന്ന ദിവസം (1905 ഒക്ടോബര്‍ 10) ബംഗാൾ മുഴുവന്‍ വിലാപദിനമായി ആചരിച്ചു.
■ സ്വദേശിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചത് ബാലഗംഗാധര തിലകനായിരുന്നു.
■ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ “വന്ദേമാതരം” എന്ന ഗാനം ഇന്ത്യയിലെ സ്വാതന്ത്ര്യ സമരഭടന്മാരുടെ സമരഗീതമായിരുന്നു. ഇത് പരസ്യമായി ആലപിക്കുന്നത് ഭരണാധികാരികൾ തടയുകയും ചെയ്തു.
■ സ്വദേശി അഥവാ ഇന്ത്യയില്‍ നിര്‍മിച്ച വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിര്‍മിത വസ്തുക്കളുടെ ബഹിഷ്കരണവും നടത്തി കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധം അറിയിച്ചു.
സൂററ്റ് പിളർപ്പ് (1907)
■ കോണ്‍ഗ്രസിന്റെ 1905 ലെ വാർഷിക സമ്മേളനത്തിൽ ആ വർഷത്തെ പ്രസിഡന്റായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ വിഭജനത്തെ പരസ്യമായി എതിർക്കുകയും സ്വദേശി ബഹിഷ്കരണ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.
■ വിഭജന വിരുദ്ധ പ്രക്ഷോഭം കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ വ്യക്തമായ പിളർപ്പ് സൃഷ്ടിച്ചു.
■ ലാലാ ലജ്പത് റായ്, ബിപിന്‍ചന്ദ്രപാല്‍, ബാലഗംഗാധര തിലകന്‍ എന്നിവര്‍ നയിച്ച തീവ്രവാദികൾ “സ്വരാജ്" ആത്യന്തിക ലക്ഷ്യമാക്കിക്കൊണ്ട് പ്രക്ഷോഭ നയത്തിനനുകൂലമായി പരസ്യമായി വാദിച്ചു.
■ ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, സുരേന്ദ്രനാഥ ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള മിതവാദികൾ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ കൂടി ക്രമേണ സാമൂഹിക രാഷ്ട്രീയ പരിഷ്കരണങ്ങൾ സാധ്യമാക്കുക എന്ന നയമാണ് അനുവര്‍ത്തിച്ചത്.
■ 1907ല്‍ സൂററ്റില്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം ചേര്‍ന്നപ്പോൾ പരസ്യമായ പിളര്‍പ്പ് ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥിതിയിലായി.
■ മിതവാദികൾ കോണ്‍ഗ്രസ്സില്‍ തങ്ങളുടെ ആധിപതൃം നിലനിര്‍ത്തുന്നത് തടയാന്‍ തീവ്രവാദികൾ ശ്രമിച്ചു.
■ ഒരു മിതവാദ രാഷ്ട്രിയ പ്രവര്‍ത്തകനായ റാഷ് ബിഹാരി ഘോഷുടെ പ്രസിഡന്‍ററ് പദവിയിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തെ തീവ്രവാദികൾ എതിര്‍ക്കുകയും സമാധാനപരമായ അന്തരീക്ഷത്തില്‍ സമ്മേളനം നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ കാണുക
PSC പരീക്ഷകളിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെക്കുറിച്ച് കൂടുതൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപെടുത്തിയ സ്പെഷ്യൽ മോക്ക് ടെസ്റ്റാണ് ചുവടെ നൽകിയിരിക്കുന്നത്.
എല്ലാവരും എക്സാം എഴുതി നിങ്ങളുടെ മാർക്ക് കമന്റ് ചെയ്യുക..
Tags
10th Preliminary Exam
Degree Preliminary Exam
Plus Two Preliminary Exam
PSC Classes & Mock Tests